വിപുലീകൃത ജില്ലാ കമ്മിറ്റിക്ക് പിന്നാലെ പത്തനംതിട്ട സിപിഎമ്മിൽ പൊട്ടിത്തെറി

പത്തനംതിട്ട സിപിഎമ്മിൽ പൊട്ടിത്തെറി. വിപുലീകൃത ജില്ലാ കമ്മിറ്റി യോഗത്തിന് പിന്നാലെയാണ് പത്തനംതിട്ട സിപിഎമ്മിൽ അതൃപ്തി പുകയുന്നത്. ഈയടുത്ത് ബിജെപി വിട്ട് സിപിഎമ്മിനിലെത്തിയ ആളെ ജില്ലാ കമ്മിറ്റിയിൽ ക്ഷണിതാവാക്കിയതാണ് അതൃപ്തിക്കിടയാക്കിയത്. ഇതിൽ ശക്തമായ പ്രതിഷേധമാണുള്ളത്. പന്തളത്തെ ഏരിയ കമ്മിറ്റി അംഗങ്ങൾ അടക്കം നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് രംഗത്തെത്തി. സോഷ്യൽ മീഡിയയിലൂടെയായിരുന്നു നേതൃത്വത്തെ പാർട്ടി അംഗങ്ങൾ തന്നെ പരിഹസിച്ചത്. ജനീഷ് കുമാർ എംഎൽഎയെ വെട്ടിയതിലും വലിയ വിമർശനമുയരുന്നുണ്ട്.

അതിനിടെ, സിപിഎം കേന്ദ്രകമ്മറ്റി യോ​ഗം ഇന്ന് മുതൽ ആരംഭിക്കും. കേരളത്തിലെ വിപുലീകൃത സംസ്ഥാന കമ്മറ്റി എടുത്ത തീരുമാനങ്ങൾ കേന്ദ്ര കമ്മറ്റിയിൽ റിപ്പോർട്ട് ചെയ്യും. സംസ്ഥാന സെക്രട്ടറി എംവി ​ഗോവിന്ദന് എതിരെ അച്ചടക്ക നടപടിയെടുത്തതും കേന്ദ്രകമ്മറ്റിയെ അറിയിക്കും. പോളിറ്റ് ബ്യൂറോ, കേന്ദ്രകമ്മറ്റി എന്നിവയുടെ പ്രവർത്തന വിലയിരുത്തലും യോ​ഗത്തിലുണ്ടാകും. ​മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിനെതിരായ സമരത്തിൽ ഇനിയുള്ള പാർട്ടി നിലപാടും യോ​ഗത്തിൽ ചർച്ച ചെയ്‌തേക്കും

Related Articles

Back to top button