കശുവണ്ടി കോർപറേഷൻ അഴിമതി കേസ്…വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് കത്ത് നൽകി എജി…

തിരുവനന്തപുരം: കശുവണ്ടി കോർപറേഷൻ അഴിമതി കേസിലെ പ്രോസിക്യൂഷൻ ഉത്തരവിൽ വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് കത്ത് നൽകി എജി. കോടതി ഉത്തരവ് അനുസരിച്ച് പ്രോസിക്യൂഷൻ അനുമതി തിരുത്തിയിറക്കണമെന്ന് കത്തിൽ ആവശ്യപ്പെടുന്നു. നിലവിലുള്ള വിവാദ ഭാഗങ്ങൾ നീക്കണമെന്നും അഡ്യക്കേറ്റ് ജനറൽ ചൂണ്ടിക്കാട്ടുന്നു. വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് ആണ് ഇമെയിൽ അയച്ചത്.



