ശബരിമല മിൽമ നെയ് ക്രമക്കേട്… 75.5 ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചെന്ന് മന്ത്രി

തിരുവനന്തപുരം: ശബരിമല മിൽമ നെയ് ക്രമക്കേടുമായി ബന്ധപ്പെട്ട് നിയമസഭയിലെ ചോദ്യോത്തര വേളയിൽ നിർണായക വിവരങ്ങൾ പുറത്തുവിട്ട് മന്ത്രി ബിന്ദു കൃഷ്ണ. സംഭവത്തിൽ മിൽമയ്ക്ക് ആകെ 75.5 ലക്ഷം രൂപയുടെ സാമ്പത്തിക നഷ്ടം ഉണ്ടായതായി മന്ത്രി വ്യക്തമാക്കി. മിൽമയുടെ തിരുവനന്തപുരം യൂണിയനാണ് ഈ നഷ്ടം സംഭവിച്ചിരിക്കുന്നത്. ലിറ്ററിന് 552 രൂപ ഹോൾസെയിൽ വിലയുള്ള നെയ്, യൂണിയൻ വെറും 510 രൂപയ്ക്കാണ് നൽകിയത്. ഈ വിലക്കുറവാണ് വലിയ സാമ്പത്തിക നഷ്ടത്തിന് കാരണമായത്. ക്രമക്കേട് വ്യക്തമായതിനെ തുടർന്ന് തിരുവനന്തപുരം മിൽമ യൂണിയൻ പിരിച്ചുവിട്ടതായി മന്ത്രി സഭയെ അറിയിച്ചു. നിയമസഭയിൽ പ്രതിപക്ഷത്തിന്റെ ചോദ്യങ്ങൾക്ക് മറുപടിയായാണ് മന്ത്രി ഈ വിവരങ്ങൾ പുറത്തുവിട്ടത്. സംഭവത്തിൽ കൂടുതൽ അന്വേഷണങ്ങൾ പുരോഗമിക്കുകയാണെന്നും സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.



