വീട്ടിൽ കുഴഞ്ഞുവീണ ആളെ സഹായിക്കാൻ എത്തിയ ആളും കുഴഞ്ഞുവീണു; ഇരുവർക്കും..

തിരുവനന്തപുരത്ത് വീട്ടിൽ കുഴഞ്ഞുവീണ ആളെ സഹായിക്കാൻ എത്തിയ ആളും കുഴഞ്ഞുവീണു മരിച്ചു. തിരുവനന്തപുരം വിഴിഞ്ഞം വണ്ടിത്തടത്താണ് സംഭവം. വണ്ടിത്തടം കുരിശടിക്ക് സമീപം സുരേഷ്(44) എന്നയാളാണ് ആദ്യം വീട്ടിൽ കുഴഞ്ഞുവീണത്. ഇയാളെ സഹായിക്കാൻ എത്തിയ അജി (52) സുരേഷിനെ ആംബുലൻസിൽ കയറ്റിയ ശേഷം കുഴഞ്ഞുവീഴുകയായിരുന്നു. രണ്ടുപേരെയും മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. പോസ്റ്റ്‌മോർട്ടത്തിനുശേഷം ഇരുവരുടേയും മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകും. മരണ കാരണം എന്താണെന്ന് ഇപ്പോഴും വ്യക്തമല്ല. രണ്ടുപേരും മറ്റ് ആരോഗ്യപ്രശ്‌നങ്ങൾ ഉള്ളവർ ആയിരുന്നില്ല എന്നാണ് വിവരം. ഇരുവരും ബന്ധുക്കളാണ്. സംഭവത്തിൽ കോവളം പൊലീസ് കേസെടുത്തു. ആസ്വഭാവിക മരണത്തിനാണ് കേസ് രജിസ്റ്റർ ചെയ്താണ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്.

Related Articles

Back to top button