അമ്മ അഡ്ഹോക്ക് കമ്മിറ്റിക്ക് എറണാകുളം മുൻസിഫ് കോടതിയുടെ വിലക്ക്….

ശ്വേതയുടെ നേതൃത്വത്തിലുള്ള പഴയ കമ്മിറ്റിക്ക് പ്രവർത്തനം തുടരാമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. ശ്വേതാ മേനോന്റെ ഹർജിയിലാണ് കോടതി ഉത്തരവ്. അഡ്‌ഹോക് കമ്മിറ്റിയുടെ നിയമനത്തിനെതിരെ കോടതിയെ സമീപിക്കാൻ നേരത്തെ സൂം മീറ്റിംഗ് കൂടി ശ്വേത മേനോൻ്റെ കമ്മിറ്റിയിലെ ഭാരവാഹികൾ തിരുമാനിച്ചിരുന്നു. അഡ്‌ഹോക് കമ്മിറ്റിക്ക് നിയമസാധുത ഇല്ലെന്നായിരുന്നു ഇവരുടെ വിലയിരുത്തൽ. സൂം മീറ്റിംഗിന് ശേഷമാണ് ജയൻ ചേർത്തല, കൈലാഷ്, ജോയ് മാത്യു എന്നിവർ ഔദ്യോഗികമായി രാജിവെച്ചത്. സംഘടനയുടെ ഇ-മെയിലിലേക്ക് ഇവർ രാജിസന്ദേശം അയക്കുകയായിരുന്നു. ലക്ഷ്മിപ്രിയ, ഉണ്ണി ശിവപാൽ എന്നിവർ സൂം മീറ്റിംഗിൽ പങ്കെടുത്തിരുന്നില്ല.

Related Articles

Back to top button