പട്ടാപ്പകൽ യുവതിയുടെ സ്കൂട്ടർ തടഞ്ഞ് 3 പവന്റെ താലിമാല കവർന്ന് രണ്ടം​ഗസംഘം….

കാസർകോട് കാഞ്ഞങ്ങാട് മാവുങ്കാലിൽ സ്കൂട്ടറിൽ എത്തിയ മോഷ്ടാക്കൾ യുവതിയുടെ താലിമാല പൊട്ടിച്ചെടുത്ത് കടന്നു. സിന്ധുവിന്റെ മൂന്നു പവനോളം തൂക്കം വരുന്ന മാലയാണ് സംഘം കവർന്നത്. കാഞ്ഞങ്ങാട് മാവുങ്കാലിൽ യുവതി സഞ്ചരിച്ച സ്കൂട്ടറിന് കുറുകെ മോഷ്ടാക്കൾ എത്തിയ സ്‌കൂട്ടർ ഇട്ട് തടഞ്ഞാണ് പട്ടാപ്പകൽ കവർച്ച.

പുലയനടുക്കത്തെ രവീന്ദ്രൻ്റെ ഭാര്യ കെ സിന്ധുവിനാണ് താലിമാല നഷ്‌ടപ്പെട്ടത്. യുവതിയുടെ കഴുത്തിൽ ഉണ്ടായിരുന്ന മൂന്ന് പവനോളം തൂക്കം വരുന്ന മാലയാണ് കവർന്നത്. കാഞ്ഞങ്ങാട് നിന്നും ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകുന്നതിനിടെയാണ് കവർച്ച. വെളള നിറത്തിലുള്ള പഴയ മോഡൽ സ്കൂട്ടറിലാണ് രണ്ടംഗസംഘം എത്തിയത്. ഇരുവരും ഹെൽമറ്റ് ധരിച്ചിരുന്നു. ഇവർ സ്കൂട്ടറിൽ സഞ്ചരിക്കുന്ന ദൃശ്യങ്ങൾ സമീപത്തെ ഒരു വീട്ടിലെ സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. സംഭവത്തിൽ ഹോസ്ദുർഗ് പൊലീസ് കേസെടുത്തു പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കി.

Related Articles

Back to top button