ഉത്തരവിട്ടത് ജില്ലാ കളക്‌ടർ, കനത്ത മഴയിൽ പാറവീഴ്‌ചയ്ക്കും മണ്ണിടിച്ചിലിനും സാധ്യതയുള്ളതിനാൽ..

നെല്ലിയാമ്പതി ചുരത്തിൽ രാത്രികാല ഗതാഗതത്തിനും വിനോദസഞ്ചാരത്തിനും കർശന നിയന്ത്രണം ഏർപ്പെടുത്തി ജില്ലാ കലക്ടർ. മഴ കനക്കുന്ന സാഹചര്യത്തിലാണ് നിയന്ത്രണം. നെല്ലിയാമ്പതി ചുരം റോഡിൽ കനത്ത പാറവീഴ്ചയ്ക്കും മണ്ണിടിച്ചിലിനും സാധ്യത നിലനിൽക്കുന്നുണ്ടെന്ന അറിയിപ്പിന് പിന്നാലെയാണ് ചുരം റോഡിലൂടെയുള്ള വിനോദസഞ്ചാരത്തിനും രാത്രികാല ഗതാഗതത്തിലും കർശന യാത്രാ നിയന്ത്രണം ഏർപ്പെടുത്തിയത്.



