ദുബൈ-കൊച്ചി സ്പൈസ് ജെറ്റ് വിമാനം റദ്ദാക്കി..കാരണം…

സാങ്കേതിക തകരാറിനെ തുടർന്ന് ദുബൈയിൽ നിന്നും കൊച്ചിയിലേക്കുള്ള സ്പൈസ് ജെറ്റ് വിമാനം (SG 5117) റദ്ദാക്കി. കടുത്ത ചൂടിൽ, എയർകണ്ടീഷണർ (AC) പ്രവർത്തിക്കാത്ത വിമാനത്തിനുള്ളിൽ സ്ത്രീകളും കുട്ടികളുമടങ്ങുന്ന 128-ഓളം യാത്രക്കാരെ നാല് മണിക്കൂറിലേറെ ഇരുത്തിയതായി പരാതിയുണ്ട്. വിമാനത്തിനുള്ളിൽ യാത്രക്കാർ ശക്തമായ പ്രതിഷേധം ഉയർത്തിയതിനെ തുടർന്നാണ് ഒടുവിൽ സർവീസ് റദ്ദാക്കാൻ അധികൃതർ തീരുമാനിച്ചത്.



