ചേരാനല്ലൂരിലെ വാടക വീട്ടിൽ പതിവായി ഡോക്ടർമാരും ടെക്കികളും സിനിമാക്കാരും വരെ, പരിശോധിച്ചപ്പോൾ…

ചേരാനല്ലൂരിൽ വാടകയ്ക്ക് എടുത്ത വീട്ടിൽ മയക്ക് മരുന്ന് വിൽപ്പന നടത്തിയിരുന്ന യുവാക്കളെ ചേരാനല്ലൂർ പൊലീസും കൊച്ചി സിറ്റി ഡാൻസാഫ് സംഘവും ചേർന്ന് പിടികൂടി. ഇടപ്പള്ളി നോർത്ത് പോയ്കാരോഡിലെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് 14.63 ഗ്രാം എംഡിഎംഎ കണ്ടെത്തിയത്. ചേരാനല്ലൂർ ഇടയനത്ത് മാതിരപ്പിള്ളി വീട്ടിൽ അമൽ ഷെൻസൺ (33), വടക്കേക്കര പാല്യത്തുരുത്ത് മാത്തിശ്ശേരി വീട്ടിൽ അഭിജിത്ത് (25) എന്നിവരാണ് അറസ്റ്റിലായത്. പ്രതികളെ തുടർന്ന് കസ്റ്റഡിയിലെടുത്തതായി പൊലീസ് അറിയിച്ചു.

Related Articles

Back to top button