കാഫിർ സ്‌ക്രീൻഷോട്ട് കേസ്….ജിതിൻ ഭാസ്‌കറിന്‍റെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്…

കാഫിർ സ്‌ക്രീൻഷോട്ട് കേസിലെ പ്രതി ഡിവൈഎഫ്ഐ നേതാവ് ജിതിൻ ഭാസ്‌കറിന്‍റെ ജാമ്യാപേക്ഷയിൽ കോഴിക്കോട് ജില്ലാ സെഷൻസ് കോടതി ഇന്ന് വിധി പറയും. പൊലീസ് കസ്റ്റഡി ആവശ്യപ്പെടാത്തതിനാൽ ജാമ്യം നൽകണമെന്നാണ് ജിതിൻ്റെ വാദം. തെളിവ് നശിപ്പിക്കാൻ സാധ്യതയുഉളതിനാൽ ജാമ്യം നൽകരുതെന്നാണ് പ്രോസിക്യൂഷൻ നിലപാട്. വ്യാജ സ്‌ക്രീൻഷോട്ട് ആദ്യ ഘട്ടത്തിൽ ഷെയർ ചെയ്ത മുൻ ഡിവൈഎഫ്ഐ ബ്ലോക്ക് പ്രസിഡൻ്റ് റിബേഷ് രാമകൃഷ്ണന്‍റെ മുൻകൂർ ജാമ്യാപേക്ഷയും കോടതി ഇന്ന് പരിഗണിക്കും.

അതേസമയം കേസില്‍ യൂത്ത് ലീഗ്പ്രവർത്തകൻ പി.കെ കാസിമിനെ പ്രതിസ്ഥാനത്ത് നിന്ന് ഒഴിവാക്കിയിരുന്നു. പി.കെ കാസിം വിവാദ കാഫിർ പോസ്റ്റ് ഇട്ടിട്ടില്ലെന്ന്‌ മനസിലായെന്ന് എസ്ഐടി കോടതിയെ അറിയിച്ചു. പി.കെ കാസിമിൻ്റെ ഫോൺ പരിശോധനാ ഫലവും എസ്ഐടി വടകര മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ചു.

Related Articles

Back to top button