കോട്ടയം എരുമേലിക്ക് സമീപം പാറക്കുളത്തിൽ വിദ്യാർഥികൾ മുങ്ങിമരിച്ചു…..

കോട്ടയം: കോട്ടയം എരുമേലിക്ക് സമീപം പാറക്കുളത്തിൽ വിദ്യാർഥികൾ മുങ്ങിമരിച്ചു. ആഷിർ (16) ആഷ്ലി (16) എന്നിവരാണ് മരിച്ചത്. കൂട്ടുകാർക്ക് ഒപ്പം കുളിക്കാനിറങ്ങിയപ്പോഴാണ് അപകടം. മൃതദേഹം മുക്കൂട്ടുതറയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.



