ചെറുവിമാനം തകര്‍ന്ന് അപകടം….11 പേര്‍ മരിച്ചു…സംഭവം…

ഫ്രാന്‍സില്‍ വിമാനം തകര്‍ന്നു വീണു. അപകടത്തില്‍ 11 പേര്‍ മരിച്ചു. ചെറുവിമാനമാണ് തകര്‍ന്നത്. സ്‌കൈഡൈവിങ്ങിനായി പോയ സംഘമാണ് അപകടത്തില്‍പ്പെട്ടത്.മരിച്ചവരില്‍ സ്‌കൈഡൈവിങ് പരിശീലിക്കുന്ന അഞ്ച് പേരും അഞ്ച് പരിശീലകരും പൈലറ്റും ഉള്‍പ്പെടുന്നതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നാന്‍സി പ്രാന്തപ്രദേശത്തുള്ള നാന്‍സി-എസ്സി എയര്‍ഫീല്‍ഡില്‍ നിന്ന് പറന്നുയര്‍ന്ന ശേഷം വിമാനത്തിന് തകരാര്‍ സംഭവിക്കുകയായിരുന്നു.പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. വിമാനം തകരാനുണ്ടായ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. സംഭവത്തില്‍ പ്രോസിക്യൂട്ടര്‍ ഓഫീസും പോലീസും മെഡിക്കല്‍ വിഭാഗവും ചേര്‍ന്ന് വിശദമായ അന്വേഷണം ആരംഭിച്ചു.



