നരേന്ദ്ര മോദി ‘വിഷ്ണുവിന്റെ അവതാരം’

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ‘വിഷ്ണുവിന്റെ അവതാരം’ എന്ന് വിശേഷിപ്പിച്ച് ഭൂട്ടാൻ പ്രധാനമന്ത്രി ഷെറിങ് ടോബ്‌ഗേ. ‘ആൻ അവതാർ ഫോർ ഔർ ടൈംസ്’ എന്ന തലക്കെട്ടിൽ ഓൺലൈനിൽ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് മോദിയെക്കുറിച്ചുള്ള തന്റെ വിലയിരുത്തൽ ടോബ്‌ഗേ പങ്കുവെച്ചത്.

2019 ജൂലൈയിൽ മോദിയുമായി നടത്തിയ സ്വകാര്യ കൂടിക്കാഴ്ചയ്ക്കിടെയാണ് താൻ ആദ്യമായി ഈ പരാമർശം നടത്തിയതെന്ന് ടോബ്‌ഗേ പറഞ്ഞു. പിന്നീട് വർഷങ്ങളിലായി മോദിയുടെ ഭരണപരിഷ്കാരങ്ങളും രാജ്യത്തെ മാറ്റിമറിക്കാൻ ലക്ഷ്യമിട്ടുള്ള നയങ്ങളും നിരീക്ഷിച്ചപ്പോൾ, അന്ന് നടത്തിയ വിലയിരുത്തൽ ശരിയാണെന്ന് കൂടുതൽ ബോധ്യപ്പെട്ടതായും അദ്ദേഹം വ്യക്തമാക്കി.

മോദിയുടെ ഭരണരീതിയെ ഹിമാലയൻ പാരമ്പര്യങ്ങളോടും ബുദ്ധമത പൈതൃകത്തോടും ബന്ധപ്പെടുത്തിയാണ് ടോബ്‌ഗേ വിശദീകരിക്കുന്നത്. ഗുജറാത്തിനെ ഏകദേശം 13 വർഷം നയിച്ച മോദി, പിന്നീട് പ്രധാനമന്ത്രിയായ ശേഷം രാജ്യത്തുടനീളം അടിസ്ഥാന സൗകര്യ വികസനത്തിലും ഭരണനിർവഹണത്തിലും വലിയ മാറ്റങ്ങൾ കൊണ്ടുവന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Related Articles

Back to top button