‘കുത്തകകള്‍ക്ക് വഴിയൊരുക്കാന്‍ നീക്കം, കൃഷിക്കാരോടുള്ള ഏറ്റവും വലിയ ചതി’….വിമര്‍ശനവുമായി തോമസ് ഐസക്

തിരുവനന്തപുരം: മദ്യനയത്തില്‍ മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ധനമന്ത്രി തോമസ് ഐസക്. ധനബില്ലില്‍ നികുതി നിശ്ചയിച്ചുകൊണ്ട് കുത്തകകള്‍ക്ക് വഴിയൊരുക്കാനാണ് വി ഡി സതീശന്റെ നീക്കമെന്ന് തോമസ് ഐസക് കുറ്റപ്പെടുത്തി. ബെക്കാഡി കമ്പനിയെ എല്‍ഡിഎഫ് സര്‍ക്കാര്‍ കേരളത്തിലേക്ക് കൊണ്ടുവന്നിട്ടില്ല. നികുതി നിശ്ചയിക്കാത്തത് കൊണ്ടാണ് ഇതുവരെയും ബെക്കാര്‍ഡി കമ്പനിക്ക് കേരളത്തില്‍ വരാന്‍ കഴിയാഞ്ഞത്. ആ തടസമാണ് മുഖ്യമന്ത്രി എടുത്തു മാറ്റിയത്. എക്‌സൈസ് മന്ത്രി എം ലിജു മദ്യം വില്‍ക്കാന്‍ പാടില്ലെന്ന് പറഞ്ഞാല്‍ നടക്കാന്‍ പോകുന്നില്ലെന്നും തോമസ് ഐസക് പറഞ്ഞു.



