ക്രിക്കറ്റ് കോച്ചിങ്ങിനെത്തിയ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസ്…. പ്രതി മനുവിന് രണ്ടാമത്തെ കേസില്‍ 35 വര്‍ഷം കഠിന തടവ്….

ക്രിക്കറ്റ് കോച്ചിങ്ങിനായി വന്ന വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ കോച്ച് ആയ പ്രതി മനുവിന് രണ്ടാമത്തെ കേസിലും ശിക്ഷ വിധിച്ച് കോടതി. മുപ്പത്തിയഞ്ച് വര്‍ഷം കഠിന തടവും 66000 രൂപ പിഴയയുമാണ് കോടതി വിധിച്ചത്.തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി ജഡ്ജി അഞ്ജു മീര ബിര്‍ളയാണ് ശിക്ഷ വിധിച്ചത്. മൂന്നാമത്തെ കേസിലും പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടത്തി. ആദ്യം കേസിലെ ശിക്ഷ കാലാവധിക്ക് ശേഷമേ ഈ കേസിലെ ശിക്ഷ ആരംഭിക്കുകയുള്ളൂ എന്നും വിധിന്യായത്തില്‍ പറയുന്നു. ക്രിമിനല്‍ നടപടി ചട്ടം സെക്ഷന്‍ 427 പ്രകാരം പ്രതിയുടെ ഓരോ കേസുകളിലെ ശിക്ഷ കാലാവധി കഴിഞ്ഞതിനു ശേഷം ഈ ശിക്ഷകള്‍ നടപ്പിലാക്കണം എന്ന് പ്രോസീക്യൂഷന് വാദിച്ചു. അത് പരിഗണിച്ചാണ് കോടതി പ്രേത്യേകം ശിക്ഷ കാലാവധി വിധിച്ചത്.



