തൃപ്പൂണിത്തുറയ്ക്ക് സമീപം രണ്ട് വാടക വീടുകളിലായി വർഷങ്ങളായി താമസം; ആറ് ബംഗ്ലാദേശികൾ അറസ്റ്റിൽ.

എറണാകുളം: തൃപ്പൂണിത്തുറയ്ക്ക് സമീപം എരൂരിൽ അനധികൃതമായി താമസിച്ചിരുന്ന ബംഗ്ലാദേശികളെ പൊലീസ് പിടികൂടി. സ്പെഷ്യൽ ബ്രാഞ്ച്, ആൻ്റി ടെററിസ്റ്റ് സ്‌ക്വാഡ്, നേവി ഇൻ്റലിജൻസ് വിംഗ് എന്നിവർ സംയുക്തമായി നടത്തിയ പരിശോധനയിലൂടെയാണ് ഇവരെ പിടികൂടിയത്. മെയ്ദി ഹസൻ, മുഹമ്മദ് ആസിം, തരേഖ്, സോഖിർ, മുഹമ്മദ് സൊഹൈൽ, റക്കീബ് ഷാ എന്നിവരാണ് പിടിയിലായത്. ആക്രി സാധനങ്ങൾ ശേഖരിക്കലായിരുന്നു ഇവരുടെ ജോലി.

എരൂർ കോഴിവെട്ടുംവെളിയുടെ കിഴക്ക് ഭാഗത്ത് രണ്ട് വാടക വീടുകളിലായി താമസിച്ചിരുന്ന 6 പേരെയാണ് പിടികൂടിയത്. വർഷങ്ങളായി ഇവിടെ താമസിക്കുന്ന ഇവരിൽ രണ്ടു പേർ ഒരു വീട്ടിലും മറ്റ് നാല് പേർ വേറൊരു വീട്ടിലുമായിട്ടാണ് വാടകയ്ക്ക് താമസിച്ചിരുന്നത്. രണ്ടു പേർ സഹോദരങ്ങളാണ്. ഹിൽപാലസ് പൊലീസിന് കൈമാറിയ 6 പേരുടെയും അറസ്റ്റ് രേഖപ്പെടുത്തി. ചോദ്യം ചെയ്യലിന് ശേഷം ഇന്ന് കോടതിയിൽ ഹാജരാക്കും.

Related Articles

Back to top button