മദ്യ കമ്പനികള്‍ക്ക് ഇങ്ങനെ സൗകര്യം ചെയ്ത് കൊടുക്കുന്നത് ശരിയല്ല…വിമര്‍ശിച്ച് അബ്ദു സമദ് പൂക്കോട്ടൂര്‍…

മദ്യത്തിന്റെ വ്യാപനം ദൂരവ്യാപക പ്രത്യാഘാതം ഉണ്ടാക്കുമെന്ന് എസ് വൈ എസ് സംസ്ഥാന സെക്രട്ടറി അബ്ദു സമദ് പൂക്കോട്ടൂര്‍. യുഡിഎഫ് സര്‍ക്കാര്‍ 2016ല്‍ സ്ഥാനമൊഴിയുമ്പോള്‍ 29 ബാറുകളായിരുന്നത് എൽഡിഎഫ് കാലത്ത് 854 ആയി എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വീര്യം കുറഞ്ഞ മദ്യം ആദ്യം നല്‍കാന്‍ തീരുമാനമെടുത്തത് എല്‍ഡിഎഫ് സര്‍ക്കാരാണ്. വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ് നല്‍കുമ്പോള്‍ വലിയ വ്യാപനം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

ഏത് സര്‍ക്കാരായാലും മദ്യത്തിന്റെ വ്യാപനം അപകടമാണ്. എല്ലാ വിഭാഗം ജനങ്ങളുടെയും പിന്‍തുണ ലഭിച്ച ഓപ്പറേഷന്‍ തൂഫാന്റെ സമയത്ത് മദ്യ കമ്പനികള്‍ക്ക് ഇങ്ങനെ സൗകര്യം ചെയ്ത് കൊടുക്കുന്നത് ശരിയല്ല. എക്‌സൈസ് മന്ത്രി എം ലിജുവും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വിഎം സുധീരനും അടക്കം ഈ തീരുമാനത്തില്‍ വിയോജിപ്പ് രേഖപ്പെടുത്തിയെന്നും അദ്ദേഹം ഒര്‍മപ്പെടുത്തി. മദ്യത്തിന്റെ വ്യാപനമുണ്ടായാല്‍ കുറ്റകൃത്യങ്ങള്‍ വര്‍ധിക്കും. നികുതി വരുമാനം മുന്നില്‍ക്കണ്ട് സര്‍ക്കാരുകല്‍ മദ്യം നിരോധിക്കാന്‍ തയ്യാറായില്ലെങ്കിലും വ്യാപനം തടയാന്‍ ഉള്ള നടപടി സര്‍ക്കാര്‍ സ്വീകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related Articles

Back to top button