കൊട്ടാരക്കരയിൽ വിദ്യാർഥികളുമായി പോയ സ്കൂൾ ബസ് അപകടത്തിൽപ്പെട്ടു….

കൊട്ടാരക്കര ഉമ്മന്നൂരിൽ വിദ്യാർഥികളുമായി പോയ സ്കൂൾ ബസ് അപകടത്തിൽപ്പെട്ടു. അർക്കന്നൂർ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിന്റെ ബസാണ് അപകടത്തിൽപ്പെട്ടത്. ഇന്ന് രാവിലെ സ്കൂളിലേക്ക് പോകുന്നതിനിടെ കമ്പങ്കോട് കൊച്ചുകുന്നുംപുറത്ത് വെച്ചായിരുന്നു അപകടം. ബസിന്റെ സ്റ്റിയറിങ് തകരാറിലായതിനെ തുടർന്ന് നിയന്ത്രണം വിട്ട ബസ് റോഡരികിലേക്ക് നീങ്ങി മരത്തിൽ ഇടിച്ചാണ് നിന്നത്.എട്ടാം ക്ലാസ് വിദ്യാർഥികളാണ് ബസിലുണ്ടായിരുന്നത്. ബസിലുണ്ടായിരുന്ന ഏകദേശം 20 വിദ്യാർഥികളിൽ ഏഴ് പേർക്ക് പരിക്കേറ്റു. ഇതിൽ രണ്ട് വിദ്യാർഥികൾക്ക് സാരമായി പരിക്കേറ്റു.

Related Articles

Back to top button