‘അമ്മ’യിലെ മുൻ പ്രസിഡന്റിൻ്റെ ആരോപണം തള്ളി ഉഷ ഹസീന….

കൊച്ചി: ‘അമ്മ’യിലെ പ്രശ്‌നങ്ങളില്‍ വീണ്ടും പ്രതികരണവുമായി നടി ഉഷ ഹസീന. ആശാ അരവിന്ദ് അഡ്‌ഹോക്ക് കമ്മിറ്റിയില്‍ നിന്ന് രാജിവെച്ചതിനെ കുറിച്ച് അറിയില്ലെന്ന് ഉഷ ഹസീന പറഞ്ഞു. മുന്‍ പ്രസിഡന്റ് ശ്വേത മേനോന്റെ ഗൂഢാലോചനാ ആരോപണത്തെ ഉഷ ഹസീന തള്ളി പറഞ്ഞു. ഗൂഢാലോചന ഉണ്ടായോ എന്ന് ശ്വേതയോട് തന്നെ ചോദിക്കണമെന്നും തങ്ങള്‍ക്ക് അറിയില്ലെന്നും ഉഷ ഹസീന മാധ്യമങ്ങളോട് പറഞ്ഞു. എന്ത് അടിസ്ഥാനത്തിലാണ് അത് പറഞ്ഞതെന്ന് ശ്വേതയോട് തന്നെ ചോദിക്കണമെന്നും ഉഷ ഹസീന ആവര്‍ത്തിച്ചു.

ലക്ഷ്മിപ്രിയയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെക്കുറിച്ചും ഉഷ മറുപടി നല്‍കി. ലക്ഷ്മിപ്രിയ കഴിഞ്ഞ ദിവസം വ്യക്തിപരമായി സന്ദേശമയച്ചിരുന്നുവെന്നും ഇത്തരം വിവരമില്ലായ്മയ്ക്ക് മറുപടി പറയാന്‍ തനിക്ക് താല്‍പര്യമില്ലെന്ന് മറുപടി നല്‍കിയെന്നും ഉഷ ഹസീന പറഞ്ഞു. എന്നാല്‍ രാവിലെ ലക്ഷ്മിപ്രിയ ഇതേക്കാര്യം ഫേസ്ബുക്ക് പോസ്റ്റിട്ടതിനാലാണ് താനും മറുപടിയായി ഫേസ്ബുക്ക് പോസ്റ്റിട്ടതെന്ന് ഉഷ ഹസീന വ്യക്തമാക്കി.

Related Articles

Back to top button