കനത്ത മഴ… നഗരത്തില്‍ റോഡുകള്‍ വെള്ളത്തിനടിയിലായി….

തൊടുപുഴയില്‍ കനത്ത മഴയെ തുടര്‍ന്ന് നഗരത്തില്‍ വ്യാപക വെള്ളക്കെട്ട്. ഇന്ന് ഉച്ചയ്ക്ക് ശേഷം പെയ്ത കനത്ത മഴയാണ് നഗരത്തെ വെള്ളക്കെട്ടിലാക്കിയത്. രണ്ട് മണിക്കൂറോളം നീണ്ടുനിന്ന ശക്തമായ മഴയെത്തുടര്‍ന്ന് നഗരത്തിലെ പ്രധാന റോഡുകളും കവലകളും പൂര്‍ണ്ണമായും വെള്ളത്തിനടിയിലായി.

ഇതോടെ മണിക്കൂറുകളോളമാണ് നഗരത്തില്‍ ഗതാഗതക്കുരുക്കും ജനജീവിതവും സ്തംഭിച്ചത്. മണക്കാട് ജംഗ്ഷന്‍, റോട്ടറി ക്ലബ്ബ് ജങ്ഷന്‍, കാഞ്ഞിരമറ്റം ജംഗ്ഷന്‍, കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് മുന്‍വശം, മങ്ങാട്ടുകവല-കാരിക്കോട് റോഡ്, മാര്‍ക്കറ്റ് റോഡ്, പച്ചക്കറി മാര്‍ക്കറ്റ്, ന്യൂമാന്‍ കോളജിന് മുന്‍വശം, പ്രൈവറ്റ് ബസ് സ്റ്റാന്‍ഡ്, മൗണ്ട് സിനായ് റോഡ് എന്നിവിടങ്ങളിലെല്ലാം വലിയ രീതിയിലാണ് വെള്ളം ഉയര്‍ന്നത്. റോഡുകളില്‍ മുട്ടോളം വെള്ളം ഉയര്‍ന്നതോടെ ഇരുചക്ര വാഹനങ്ങള്‍ ഉള്‍പ്പെടെയുള്ളവയ്ക്ക് മുന്നോട്ട് പോകാന്‍ കഴിയാത്ത സ്ഥിതിയായി.

Related Articles

Back to top button