നെയ്യാറ്റിൻകരയിൽ കെഎസ്ആർടിസി ബസും ലോറിയും കൂട്ടിയിടിച്ച് വൻ അപകടം…. നിരവധി പേർക്ക് പരിക്ക്

തിരുവനന്തപുരം: നെയ്യാറ്റിൻകര ചെറിയ കൊല്ലയിൽ കെഎസ്ആർടിസി ബസും ലോറിയും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്കേറ്റു. തമിഴ്‌നാട് ഭാഗത്തുനിന്ന് കാരക്കോണം ഭാഗത്തേക്ക് കോഴിത്തീറ്റ കയറ്റി വന്ന ലോറിയും പാറശാലയിൽ നിന്ന് നെടുമങ്ങാട്ടേക്ക് പോവുകയായിരുന്ന വെള്ളറട ഡിപ്പോയിലെ കെഎസ്ആർടിസി ബസ്സും തമ്മിലാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ശക്തമായ ആഘാതത്തിൽ ബസ്സിലെയും ലോറിയിലെയും യാത്രക്കാരുൾപ്പെടെ ഇരുപതോളം പേർക്കാണ് പരിക്കേറ്റത്. അപകടം നടന്നയുടൻ തന്നെ നാട്ടുകാരും പോലീസും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി. അപകടത്തിൽ പരിക്കേറ്റ ആരുടെയും നില നിലവിൽ ഗുരുതരമല്ലെന്നാണ് ആശുപത്രി അധികൃതർ നൽകുന്ന വിവരം. അപകടത്തെ തുടർന്ന് ഈ റൂട്ടിൽ കുറച്ചുസമയം ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. പോലീസ് എത്തി വാഹനങ്ങൾ റോഡിൽ നിന്ന് മാറ്റിയ ശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.



