ജന്മദിനത്തിൽ രാഹുൽ ഗാന്ധിയെ പരശുരാമനാക്കി കോൺഗ്രസ് പ്രവർത്തകരുടെ പൂജ; വിമർശിച്ച് ബിജെപി

രാഹുൽ ഗാന്ധിയുടെ ജന്മദിനാഘോഷത്തിന്റെ ഭാഗമായി ഉത്തർപ്രദേശിലെ വാരാണസിയിൽ നടന്ന ഒരു വേറിട്ട പൂജ ഇപ്പോൾ രാജ്യവ്യാപകമായി വലിയ രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്. പ്രതിപക്ഷ നേതാവായ രാഹുൽ ഗാന്ധിയെ ഭഗവാൻ പരശുരാമനായി ചിത്രീകരിച്ചുകൊണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ പൂജയ്ക്കെതിരെ ബിജെപി കടുത്ത ഭാഷയിൽ രംഗത്തെത്തി. ഇത് ഭഗവാൻ പരശുരാമനെ അപമാനിക്കുന്നതാണെന്നും അംഗീകരിക്കാനാവില്ലെന്നും ഉത്തർ പ്രദേശ് ഉപമുഖ്യമന്ത്രി ബ്രജേഷ് പഥക് പറഞ്ഞു. കോൺഗ്രസ് നേതാക്കൾ പരശുരാമനെ അപമാനിച്ചുവെന്ന് ആരോപിച്ച് കോൺഗ്രസ് വക്താവ് പ്രദീപ് ഭണ്ഡാരിയും രംഗത്തെത്തി.

Related Articles

Back to top button