ഹവാല ഇടപാട്…മുഖ്യകണ്ണി സംസ്ഥാനത്തെ ആദ്യ ജിഎസ്ടി തട്ടിപ്പു കേസിലെ പ്രതിയെന്ന് പൊലീസ്…

തിരുവനന്തപുരം: അടയ്ക്ക വ്യാപാരത്തിന്റെ മറവിലെ കോടികളുടെ ഹവാല ഇടപാടിലെ മുഖ്യകണ്ണി സംസ്ഥാനത്തെ ആദ്യ ജിഎസ്ടി തട്ടിപ്പു കേസിലെ പ്രതിയെന്ന് പൊലീസ് കണ്ടെത്തല്‍. 2020 ല്‍ 42 കോടി രൂപയുടെ നികുതി വെട്ടിപ്പിലാണ് വയനാട് പനമരം സ്വദേശി അലി അക്ബര്‍ പിടിയിലായത്.
2020 സെപ്റ്റംബറില്‍ ജിഎസ്ടി ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് അലി അക്ബര്‍ കുടുങ്ങിയത്. ഇന്‍പുട്ട് ടാക്‌സില്‍ കൃത്രിമത്വം കാണിച്ചാണ് അലി അക്ബറിന്റെ നികുതി വെട്ടിപ്പ്. ചുരുങ്ങിയ സമയത്തിനുള്ളില്‍ 42 കോടി രൂപയുടെ നികുതി വെട്ടിപ്പാണ് അലി അക്ബര്‍ നടത്തിയത്.കര്‍ണാടക മഹാരാഷ്ട്ര തമിഴ്‌നാട് ഡല്‍ഹി സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു തട്ടിപ്പ്. അടക്ക വ്യാപാരത്തിന്റെ മറവിലാണ് അലി അക്ബറും ഹവാലാ ഇടപാടിന്റെ ഭാഗമായത്. ബാങ്ക് അക്കൗണ്ടിലൂടെ അടക്ക വില്പനയുടെ മറവില്‍ കോടികളാണ് അലി അക്ബറും സംഘവും മറച്ചത്.



