മൊബൈല്‍ ഫോണില്‍ അശ്ലീലദൃശ്യങ്ങളും സന്ദേശവും അയച്ചു….എസ്എഫ്‌ഐ നേതാവിനെതിരെ പരാതി…

മൊബൈല്‍ ഫോണില്‍ അശ്ലീലദൃശ്യങ്ങളും സന്ദേശവും അയച്ചെന്ന് എസ്എഫ്‌ഐ നേതാവിനെതിരെ പരാതി. എസ്എഫ്‌ഐ കാസര്‍കോട് ജില്ലാ ഭാരവാഹിക്കെതിരെയാണ് എസ്എഫ്‌ഐ ഏരിയാകമ്മിറ്റി അംഗമായ വിദ്യാര്‍ഥിനി പരാതി നല്‍കിയത്. സിപിഎം ജില്ലാ നേതൃത്വത്തിനാണ് പരാതി നല്‍കിയിട്ടുള്ളത്.
ഏരിയാതലത്തില്‍ ഒന്നിച്ച് പ്രവര്‍ത്തിക്കുമ്പോഴാണ് ഇവര്‍ പരിചയപ്പെട്ടത്. പിന്നീട് വിദ്യാര്‍ഥിനിയോട് മോശമായി സംസാരിച്ചതായാണ് വിവരം. ഇതേത്തുടര്‍ന്ന് വിദ്യാര്‍ഥിനി വിലക്കി. ഇത് വകവെക്കാതെ ഫോണില്‍ അശ്ലീലദൃശ്യങ്ങളും സന്ദേശവും അയച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി സിപിഎം ഏരിയാ കമ്മിറ്റിക്ക് പരാതി നല്‍കിയെങ്കിലും രണ്ടുമാസമായിട്ടും നടപടിയുണ്ടായില്ല.



