കോട്ടയത്ത് ലഹരി ഉപയോഗിച്ച് യുവാക്കളുടെ പരാക്രമം ; ചോദ്യം ചെയ്തതോടെ.. കെട്ടിയിട്ട് പിടികൂടി പോലീസിൽ ഏൽപ്പിച്ച് നാട്ടുകാർ

കോട്ടയം വാഴൂർ പാറാംതോട്ടിൽ ലഹരി സംഘത്തിന്റെ പരാക്രമം. മദ്യവും കഞ്ചാവ് അടക്കമുള്ള മറ്റ് ലഹരി വസ്തുക്കളും ഉപയോഗിച്ച് എത്തിയ നാലംഗ സംഘം സ്ഥലത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ചോദ്യം ചെയ്തതോടെ ഇവർ അക്രമാസക്തരാവുകയും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു. ഞായറാഴ്ച വൈകീട്ടാണ് സംഭവം. സ്ഥലത്തെ വീടുകളിലേക്ക് ഇവർ കല്ലുകൾ പെറുക്കി എറിയുകയും പോതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുകയും ചെയ്തു. കല്ലേറിൽ സമീപത്തെ വീടുകളുടെ ചില്ലുകൾ തകർന്നു.
ഒടുവിൽ നാട്ടുകാർ ചേർന്ന് കെട്ടിയിട്ടാണ് യുവാക്കളെ പിടികൂടിയത്. തുടർന്ന് ഇവർ വിവരം അറിയിച്ചതിന് പിന്നാലെ പള്ളിക്കത്തോട് പോലീസ് സ്ഥലത്തെത്തുകയും യുവാക്കളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. സംഭവത്തിൽ വാഴൂർ സ്വദേശികളായ ജുബിൻ ജിബിൻ കിഷോർ അഖിൽ എന്നീ നാല് യുവാക്കളാണ് അറസ്റ്റിലായത്.




