പറവൂരിൽ വാഹനാപകടം…യുവതിക്ക് ദാരുണാന്ത്യം….

കൊച്ചി: പറവൂരിൽ രണ്ട് ഇരുചക്ര വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവതി മരിച്ചു. നന്ത്യാട്ടുകുന്നം അമ്പാട്ടുപറമ്പ് സുനിൽ കുമാർ–മിനി ദമ്പതികളുടെ മകൾ ശ്രീലക്ഷ്മി (27) ആണ് മരിച്ചത്.

ഞായറാഴ്ച വൈകീട്ട് ഏഴുമണിയോടെ കരിമ്പാടം ഹെൽത്ത് സെന്ററിന് സമീപത്തായിരുന്നു അപകടം. ചേന്ദമംഗലം തോപ്പിൽ കുടുംബസമേതം താമസിക്കുന്ന ശ്രീലക്ഷ്മി ബന്ധുവീട്ടിലായിരുന്ന കുട്ടിയെ കൂട്ടിക്കൊണ്ടുവരാനായി സ്കൂട്ടറിൽ പറവൂരിലേക്ക് പോകുന്നതിനിടെയാണ് എതിർദിശയിൽ വന്ന ബൈക്കുമായി കൂട്ടിയിടിച്ചത്.

അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ശ്രീലക്ഷ്മിയെ ഉടൻ തന്നെ പറവൂർ താലൂക്ക് സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വെടിമറ കരുമാംചേരിയിലെ ഒരു ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായിരുന്നു ശ്രീലക്ഷ്മി. ഭർത്താവ് സജിത്ത് ഡ്രൈവറാണ്. മക്കൾ: ആദ്യ, ആദിക്. സഹോദരൻ: വിഷ്ണു. പോസ്റ്റ്മോർട്ടത്തിന് ശേഷം സംസ്കാരം ഇന്ന് നടക്കും.

Related Articles

Back to top button