ബന്ധുവീട്ടിലായിരുന്ന മകളെ തിരികെ കൂട്ടിക്കൊണ്ട് വരാൻ പോയതിനിടെ ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം, യുവതിക്ക് ദാരുണാന്ത്യം

പറവൂരിൽ ഇരുചക്ര വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവതി മരിച്ചു. നന്ത്യാട്ടുകുന്നം അമ്പാട്ടുപറമ്പ് സുനിൽ കുമാർ – മിനി ദമ്പതികളുടെ മകൾ ശ്രീലക്ഷ്മി (27) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം ഏഴ് മണിടെയാണ് കരിമ്പാടം ഹെൽത്ത് സെന്ററിന് സമീപം അപകടമുണ്ടായത്. ചേന്ദമംഗലം തോപ്പിൽ കുടുംബസമേതം താമസിക്കുന്ന ശ്രീലക്ഷ്മി, ബന്ധു വീട്ടിലുണ്ടായിരുന്ന കുട്ടിയെ കൂട്ടിക്കൊണ്ടുവരുന്നതിനായി സ്കൂട്ടറിൽ പറവൂരിലേക്ക് പോകുകയായിരുന്നു. ഇതിനിടെയാണ് എതിർദിശയിൽ വന്ന ബൈക്കുമായി സ്കൂട്ടർ കൂട്ടിയിടിച്ചത്.

അപകടത്തെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ ശ്രീലക്ഷ്മിയെ ഉടൻ താലൂക്ക് ഗവ. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. വെടിമറ കരുമാംചേരിയിലെ ഒരു ഫിനാൻസ് സ്ഥാപനത്തിൽ ജീവനക്കാരിയായിരുന്നു ശ്രീലക്ഷ്മി. ഭർത്താവ്: സജിത്ത് (ഡ്രൈവർ). മക്കൾ: ആദ്യ, ആദിക്. സഹോദരൻ: വിഷ്ണു. പോസ്റ്റ്മോർട്ടത്തിന് ശേഷം ഇന്ന് സംസ്കാരം നടക്കും.

Related Articles

Back to top button