ബേക്കൽ ബീച്ച് കാണാനെത്തി, കുളിക്കാനിറങ്ങിയ രണ്ടു യുവാക്കളെ കടലിൽ കാണാതായി

ഉദുമ പള്ളിക്കര കല്ലിങ്കാലിന് സമീപം രണ്ടു യുവാക്കളെ കടലിൽ കാണാതായി. കോട്ടയം ചങ്ങനാശേരി സ്വദേശികളായനാലംഗ സംഘത്തിലുള്ള ബാലുവിന്റെ മകൻ അംഗിത് (20), അബ്രഹാമിന്റെ മകൻ അപ്പു ടി അബ്രഹം (20) എന്നിവരെയാണ് കാണാതായത്. ഞായറാഴ്ച വൈകീട്ടാണ് സംഭവം. ബേക്കൽ ബീച്ച് കാണാനെത്തിയശേഷം കല്ലിങ്കാലിനു സമീപം കടലിൽ കുളിക്കാനിറങ്ങിയതാണ്. ഇതിൽ രണ്ടുപേരാണ് തിരമാലയിൽപ്പെട്ട്കാണാതായത്. ബേക്കൽ കോസ്റ്റൽ പൊലീസും നാട്ടുകാരും തിരച്ചിൽ തുടരുന്നു.



