പാർട്ടി വെറുതെ പിബി ചേരാനും കമ്മിറ്റി ചേരാനും ഉള്ളതല്ലെന്ന് എംവി ഗോവിന്ദൻ

മൂന്നാം ടേം ഭരണം പാർട്ടി പ്രതീക്ഷിച്ചിരുന്നെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. തൃശുരിൽ ഇഎംഎസ് അനുസ്മരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇങ്ങനെ ഒരു പരാജയം ഉണ്ടാകുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിന് മനസ്സിലാക്കാൻ സാധിച്ചില്ലെന്നും മൂന്നാം പിണറായി സർക്കാർ വരുമെന്നായിരുന്നു പൊതു കേരളത്തിൻറെ ബോധം. പരാജയത്തിന് നിരവധി കാരണങ്ങൾ ഉണ്ട്. ജനക്കൂട്ടത്തിൻറെ ചിന്താഗതിയിലേക്ക് പാർട്ടി മാറി. പാർട്ടി എന്നത് വെറുതെ പിബി ചേരാനും കമ്മിറ്റി ചേരാനും ഉള്ളതല്ല, അതിലെ ഉള്ളടക്കമാണ് പ്രസക്തം എന്നും അദ്ദേഹം പറഞ്ഞു.



