ടൈൽ കട്ടുചെയ്യുന്നതിനിടെ കട്ടിംഗ് മെഷീൻ തെന്നിമാറി ഇരു കാലുകളിലും മുറിവേറ്റു; ചികിത്സയിലിരുന്ന 52 വയസുകാരന് ദാരുണാന്ത്യം

ടൈൽ പാകുന്ന ജോലിക്കിടെ അബദ്ധത്തിൽ ടൈൽ കട്ടിംഗ് മെഷീൻ ഇരുകാലിലും കൊണ്ട് ഗുരുതരമായി പരിക്കേറ്റ് തൊഴിലാളിയ്ക്ക് ദാരുണാന്ത്യം. കോഴിക്കോട് താമരശ്ശേരി കോരങ്ങാട് സ്വദേശി 52-കാരനായ രാജൻ ആണ് മരിച്ചത്. കഴിഞ്ഞ ദിവസം വൈകീട്ട് 6.45 ഓടെയായിരുന്നു അപകടം.

കോരങ്ങാടുള്ള ഒരു സലൂണിൽ നിർമാണ ജോലിക്കെത്തിയ രാജൻ ടൈൽ കട്ടുചെയ്യുന്നതിനിടെ കട്ടിംഗ് മെഷീൻ ഇദ്ദേഹത്തിൻറെ കയ്യിൽ നിന്ന് തെന്നി മാറുകയും ഇരു കാലുകളിലും ആഴത്തിൽ മുറിവേൽക്കുകയുമായിരുന്നു. ഉടൻതന്നെ താമരശ്ശേരി താലൂക്ക് ആശുപത്രിയിലും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ പുലർച്ചയോടെ ജീവൻ നഷ്ടപ്പെടുകയായിരുന്നു.

Related Articles

Back to top button