2014ന് മുമ്പുള്ള പെൻഷൻകാർക്ക് തിരിച്ചടി; ഉയർന്ന പെൻഷൻ റദ്ദാക്കി ഇ.പി.എഫ്.ഒ.

2014-ന് മുൻപ്‌ വിരമിച്ച്, വിവിധ കോടതിവിധികളുടെ അടിസ്ഥാനത്തിൽ ഉയർന്ന പെൻഷൻ കൈപ്പറ്റിയിരുന്ന ലക്ഷക്കണക്കിന് ഗുണഭോക്താക്കൾക്ക് കനത്ത പ്രഹരമേകി പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷന്റെ (EPFO) കൂട്ടനടപടി. ഈ വിഭാഗത്തിൽപ്പെട്ടവരുടെ അധിക പെൻഷൻ റദ്ദാക്കിയ ഇ.പി.എഫ്.ഒ., ഇതുവരെ കൈപ്പറ്റിയ തുക ഒന്നിച്ച് തിരിച്ചടയ്ക്കാൻ ആവശ്യപ്പെട്ട് പെൻഷൻകാർക്ക് നോട്ടീസ് അയച്ചുതുടങ്ങി.

വിരമിക്കുന്നതിന് മുൻപ് ജീവനക്കാരും തൊഴിലുടമയും സംയുക്തമായി നൽകേണ്ട ‘ജോയിന്റ് ഓപ്ഷൻ’ സമർപ്പിച്ചില്ല എന്ന സാങ്കേതിക കാരണം ചൂണ്ടിക്കാട്ടിയാണ് വർഷങ്ങളായി വാങ്ങിയിരുന്ന പെൻഷൻ തുക ഒരൊറ്റ രാത്രികൊണ്ട് റദ്ദാക്കിയിരിക്കുന്നത്.

Related Articles

Back to top button