14കാരന് നേരെ ലൈംഗികാതിക്രമം; പ്രതി അറസ്റ്റിൽ

കോഴിക്കോട് നാദാപുരത്ത് 14കാരന് നേരെ ലൈംഗികാതിക്രമം. പ്രതി അറസ്റ്റിൽ. വളയം സ്വദേശി മജീദാണ് അറസ്റ്റിലായത്.
14കാരനെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ ആറുപേർക്കെതിരെ വളയം പൊലീസ് കേസെടുത്തിരുന്നു. ഇതിൽ അഞ്ചുപേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഒളിവിൽ കഴിഞ്ഞിരുന്ന മജീദിനെ ഇന്നലെയാണ് പൊലീസ് പിടികൂടിയത്. വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് കുട്ടി പൊലീസിന് മൊഴി നൽകിയിരിക്കുന്നത്. കുട്ടി സംഭവം ബന്ധുക്കളോടാണ് ആദ്യം തുറന്ന് പറഞ്ഞത്. ഇവർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. കുട്ടി സ്കൂളിൽ പോകാൻ മടികാണിച്ചതിനെത്തുടർന്ന് സംശയം തോന്നി നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറത്തറിയുന്നത്. പിന്നാലെ ബന്ധുക്കൾ പൊലീസ് പരാതി നൽകുകയായിരുന്നു. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം നടത്തുകയാണ്

Related Articles

Back to top button