നെടുമങ്ങാട് ഒന്നര വയസ്സുകാരന്റെ കൊലപാതകം…കുഞ്ഞ് നിരന്തരം പീഡനം നേരിട്ടെന്ന് ചൈൽഡ് പ്രോട്ടക്ഷൻ യൂണിറ്റിനെ അമ്മൂമ്മ അറിയിച്ചിരുന്നു…

തിരുവനന്തപുരം നെടുമങ്ങാട് ഒന്നര വയസ്സുകാരന്റെ കൊലപാതകത്തിൽ , നിർണായക ഫോൺ സംഭാഷണം പുറത്ത്. കുഞ്ഞ് നിരന്തരം പീഡനം നേരിട്ടെന്ന് ചൈൽഡ് പ്രോട്ടക്ഷൻ യൂണിറ്റിനെ അഖിലയുടെ അമ്മ റീന അറിയിച്ചിരുന്നു. കുട്ടിയുടെ അമ്മൂമ്മ റീന വിവരം വിളിച്ചു പറയുന്ന ശബ്ദസന്ദേശമാണ് പുറത്തുവന്നത്. കുഞ്ഞിന്റെ കൈ ഒടിഞ്ഞതിനു പിന്നാലെയാണ് ചൈൽഡ് പ്രോട്ടക്ഷൻ യൂണിറ്റിലേക്ക് വിളിച്ചത്.
വിവരം അറിഞ്ഞിട്ടും DCPU ഒരു നടപടിയും എടുത്തില്ല. മെയ് 3 നാണ് DCPU വിലക്ക് ഇവർ വിളിക്കുന്നത്. മെയ് 23 നാണ് കുഞ്ഞ് കൊല്ലപ്പെടുന്നത്. കുട്ടിയെ മകളുടെ പങ്കാളി ഉപദ്രവിക്കുന്നു എന്നാണ് വിളിച്ച് അറിയിച്ചത്. കുഞ്ഞിന്റെ നിസ്സഹായവസ്ഥ റീന ഹെൽപ് ലൈനിൽ വിളിച്ച് അറിയിച്ചു. എന്നാൽ, കൃത്യമായ നടപടിയെടുക്കാൻ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റ് തയാറായില്ല. മറ്റെന്തോ പ്രശ്നങ്ങൾ ആണെന്നായിരുന്നു ഹെൽപ് ലൈനിൽ നിന്നുള്ള മറുപടി. പരാതിയിൽ ഒരു തുടർനടപടിയും സ്വീകരിക്കാതെ ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റ് സ്വീകരിച്ചില്ല.



