സുഗതൻ്റെ അറസ്റ്റില്‍ തിരുവനന്തപുരം കോര്‍പ്പറേഷനില്‍ പ്രതിസന്ധിയിലായി ബിജെപി…

തിരുവനന്തപുരം: കാപ്പാ കേസില്‍ കൗണ്‍സിലര്‍ സുഗതന് അറസ്റ്റിലായതോടെ തിരുവനന്തപുരം കോര്‍പ്പറേഷനില്‍ പ്രതിസന്ധിയിലായി ബിജെപി. നിലവില്‍ സ്വതന്ത്രന്റെ പിന്തുണയോടെ ഭരിക്കുന്ന ബിജെപിക്ക് സുഗതന് അയോഗ്യനായാല്‍ ഭരണപ്രതിസന്ധിയുണ്ടാകാനും സാധ്യതയുണ്ട്.
തുടര്‍ച്ചയായി 3 മാസം 3 കൗണ്‍സില്‍ യോഗങ്ങളില്‍ നിന്ന് വിട്ടുനിന്നാല്‍ കൗണ്‍സിലര്‍ അയോഗ്യനാകും. കഴിഞ്ഞ രണ്ട് യോഗങ്ങളിലും സുഗതന് പങ്കെടുത്തിരുന്നില്ല. മൂന്ന് യോഗത്തില്‍ പങ്കെടുത്തില്ലെങ്കില്‍ നാലാം യോഗത്തില്‍ അയോഗ്യനാക്കാമെന്നാണ് മുനിസിപ്പല്‍ ആക്ട്. യോഗത്തില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ അപേക്ഷ നല്‍കാമെങ്കിലും ഇതുവരെ സുഗതന് അവധി അപേക്ഷയും നല്‍കിയിട്ടില്ല. സ്വതന്ത്രന്റെ പിന്തുണയോടെയാണ് തിരുവനന്തപുരം കോര്‍പറേഷനില്‍ ബിജെപി ഭരണം നേടിയത്.



