ഗ്രാമവണ്ടികൾ 500 ആക്കും, ബസുകൾക്ക് സ്പോൺസർഷിപ്പ്; സൗജന്യ യാത്രയ്ക്കിടയിലും കെഎസ്ആർടിസിയെ ലാഭത്തിലാക്കാൻ പുത്തൻ പദ്ധതികൾ

കെഎസ്ആർടിസി ബസുകളിൽ വനിതകൾക്കും ട്രാൻസ്ജെൻഡറുകൾക്കുമായി പ്രഖ്യാപിച്ച സൗജന്യ യാത്രാ പദ്ധതി വരും തിങ്കളാഴ്ച മുതൽ പ്രാബല്യത്തിൽ വരും. പദ്ധതിയുടെ അന്തിമ ഒരുക്കങ്ങൾ പൂർത്തിയായിവരുന്നതായി ഗതാഗത മന്ത്രി സി.പി. ജോൺ അറിയിച്ചു. യാതൊരുവിധ നിബന്ധനകളുമില്ലാതെയാണ് സംസ്ഥാനത്ത് ഈ പദ്ധതി നടപ്പാക്കുന്നത്. യാത്രയ്ക്കായി മറ്റ് സംസ്ഥാനങ്ങളിലേതുപോലെ തിരിച്ചറിയൽ രേഖകളോ നിയന്ത്രണങ്ങളോ ആവശ്യമില്ലെന്നും എല്ലാ വനിതകൾക്കും ട്രാൻസ്ജെൻഡറുകൾക്കും ഇതിന്റെ ആനുകൂല്യം ലഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി.



