ലക്ഷദ്വീപിൽ കടുത്ത നിയന്ത്രണം; സർക്കാർ സ്ഥാപനങ്ങൾക്കും ആശുപത്രികൾക്കും മുന്നിൽ പ്രതിഷേധങ്ങൾക്ക് വിലക്ക്

ലക്ഷദ്വീപിൽ ജനകീയ പ്രതിഷേധങ്ങളെ അടിച്ചമർത്താൻ കടുത്ത നടപടികളുമായി ദ്വീപ് ഭരണകൂടം. സർക്കാർ സ്ഥാപനങ്ങൾ, ആശുപത്രികൾ, ഇന്ധന ഡിപ്പോകൾ എന്നിവയ്ക്ക് ചുറ്റും ജില്ലാ മജിസ്‌ട്രേറ്റ് ശിവം ചന്ദ്ര നിരോധനാജ്ഞ പ്രഖ്യാപിച്ചു. അഞ്ചോ അതിലധികമോ ആളുകൾ ഒത്തുചേരുന്നതിനും പ്രതിഷേധ പ്രകടനങ്ങൾ നടത്തുന്നതിനുമാണ് കർശന വിലക്കേർപ്പെടുത്തിയിരിക്കുന്നത്. വിവിധ ജനകീയ വിഷയങ്ങളിൽ ഭരണകൂടത്തിനെതിരെ സമീപകാലത്ത് ദ്വീപിൽ പ്രതിഷേധം ശക്തമായ പശ്ചാത്തലത്തിലാണ് ഈ നീക്കം.

Related Articles

Back to top button