കാരണം കാണിക്കൽ നോട്ടീസിന് മറുപടി നല്‍കി അന്‍സിബ…

കൊച്ചി: താരസംഘടന അമ്മ നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസിന് മറുപടി നല്‍കി നടി അന്‍സിബ. നോട്ടീസില്‍ വ്യക്തത കുറവ് ഉണ്ടെന്നും താന്‍ നടത്തിയ നിയമലംഘനങ്ങള്‍ ഏതൊക്കെയെന്ന് വ്യക്തമാക്കണം എങ്കില്‍ മാത്രമെ കൃത്യമായ മറുപടി നല്‍കാനാകൂവെന്നും എന്നും അന്‍സിബ മറുപടിയില്‍ ചൂണ്ടികാട്ടുന്നു.

നടി ലക്ഷ്മി പ്രിയയുമായും നടന്‍ ടിനി ടോമുമായും തനിക്കുള്ള പ്രശ്‌നം തീര്‍ത്തും വ്യക്തിപരമാണ്. അക്കാര്യത്തില്‍ സംഘടനയ്ക്ക് യാതൊരു ബന്ധവുമില്ല. അമ്മയില്‍ നല്‍കിയ പരാതിയില്‍ നടപടി സ്വീകരിക്കാന്‍ സംഘടന തയ്യാറായിരുന്നില്ല എന്നും അന്‍സിബ നോട്ടീസില്‍ വ്യക്തമാക്കി. ക്രിമിനല്‍ സ്വാഭാവമുള്ള പ്രവര്‍ത്തികള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാന്‍ തനിക്ക് പൂര്‍ണ്ണമായ അവകാശമുണ്ട്. താന്‍ സ്വീകരിക്കുന്ന നിയമപരമായ നടപടികള്‍ തന്റെ വ്യക്തിപരമായ തീരുമാനമാണെന്നും അന്‍സിബ മറുപടി നല്‍കി.

Related Articles

Back to top button