ഇരയോടൊപ്പം നിൽക്കേണ്ടതിന് പകരം വേട്ടക്കാരനൊപ്പമെന്ന സന്ദേശം നൽകുന്ന അമ്മ…അൻസിബ വിഷയത്തിൽ യൂത്ത്കോൺഗ്രസ് നേതാവ്…

കൊച്ചി: നടി അന്‍സിബ ഹസ്സന് പിന്തുണയുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. കെ എ ആബിദ് അലി. അന്‍സിബ ഹസന്‍ ഉന്നയിച്ച ആരോപണങ്ങള്‍ അഡ്ഡ്രസ്സ് ചെയ്യപ്പെടേണ്ടത് തന്നെയാണെന്ന് ആബിദ് അലി ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. അന്‍സിബയുടെ പരാതിയില്‍ അമ്മ സംഘടന രൂപീകരിച്ച അന്വേഷണ കമ്മീഷനില്‍ ആരോപണ വിധേയയായ വ്യക്തിയെ ഉള്‍പ്പെടുത്തിയത് സ്വാഭാവിക നീതിക്ക് നിരക്കാത്തതാണെന്ന് അദ്ദേഹം പറഞ്ഞു.

‘ആരും സ്വന്തം കേസില്‍ ജഡ്ജിയാകരുത് എന്ന പൊതുമിനിമം പോലും പാലിക്കാതെ, നടിയുടെ പരാതിയിന്മേല്‍ ‘അമ്മ’ രൂപീകരിച്ച അന്വേഷണ കമ്മീഷനില്‍ ആരോപണ വിധേയയായ വ്യക്തിയെ തന്നെ ഉള്‍പ്പെടുത്തിയത് സ്വാഭാവിക നീതിക്ക് നിരക്കാത്തതാണ്. ഇരയോടൊപ്പം നിലകൊള്ളേണ്ടതിന് പകരം തങ്ങള്‍ വേട്ടക്കാരനൊപ്പമെന്ന സന്ദേശമാണ് ‘അമ്മ’ പൊതുസമൂഹത്തിന് നല്‍കുന്നത്’, അദ്ദേഹം പറഞ്ഞു.

Related Articles

Back to top button