MG സർവകലാശാല സെനറ്റ്…’സംഘപരിവാർ അജണ്ടയ്ക്ക് കീഴ്‌പ്പെട്ട UDF സർക്കാരിൻ്റെ മൗനം മതനിരപേക്ഷ കേരളത്തോടുള്ള വഞ്ചന’…

തിരുവനന്തപുരം: എം ജി സര്‍വകലാശാല സെനറ്റിലേക്ക് ആര്‍എസ്എസ്-ബിജെപി പശ്ചാത്തലമുള്ളവരെ ഗവര്‍ണര്‍ നാമനിര്‍ദ്ദേശം ചെയ്തതിനെതിരെ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. രാഷ്ട്ര പിതാവായ മഹാത്മാ ഗാന്ധിയുടെ പേരിലുള്ള സര്‍വകലാശാലയെ കാവിപുതപ്പിക്കാനുള്ള സംഘപരിവാര്‍ ശ്രമങ്ങള്‍ക്കെതിരെ മതനിരപേക്ഷ ജനാധിപത്യ വിശ്വാസികള്‍ രംഗത്തുവരണമെന്ന് അദ്ദേഹം ഫേസ്ബുക്കിലൂടെ ആവശ്യപ്പെട്ടു. സംഘപരിവാര്‍ അജണ്ടയ്ക്ക് കീഴ്‌പ്പെട്ട യുഡിഎഫ് സര്‍ക്കാരിന്റെ മൗനം മതനിരപേക്ഷ കേരളത്തോടുള്ള വഞ്ചനയാണെന്നും പിണറായി വിജയന്‍ കുറിച്ചു.

കേരളത്തിലെ സര്‍വകലാശാലകളെ കൈപ്പിടിയിലൊതുക്കുക എന്നത് കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായുള്ള സംഘപരിവാറിന്റെ പ്രഖ്യാപിത ലക്ഷ്യമാണ്. കണ്ണൂര്‍, കാലിക്കറ്റ്, കേരള, കാലടി മുതലായ സര്‍വകലാശാലകളില്‍ അത്തരം ശ്രമങ്ങളെ എല്‍ഡിഎഫ് സര്‍ക്കാര്‍ ചെറുത്തുതോല്‍പ്പിക്കുകയാണ് ചെയ്തത്. എന്നാല്‍, ഭരണമാറ്റത്തിന് ശേഷം സര്‍വകലാശാലകളിലെ ആര്‍എസ്എസ് വര്‍ഗീയ അജണ്ടയ്ക്ക് കുടപിടിച്ച് കൊടുക്കുന്നവരായി യുഡിഎഫ് സര്‍ക്കാര്‍ മാറിയിരിക്കുകയാണെന്നും പിണറായി വിജയന്‍ കൂട്ടിച്ചേര്‍ത്തു.

Related Articles

Back to top button