എച്ച്1എൻ1 ബാധിച്ച് ചികിത്സയിലായിരുന്ന വയോധിക മരിച്ചു….പ്രദേശത്ത് ജാ​ഗ്രത നിർദേശം നൽകി ആരോഗ്യവകുപ്പ്…

ഇടുക്കിയിൽ എച്ച്1എൻ1പനി ബാധിച്ച് ചികിത്സയിലായിരുന്ന ഒരാൾ മരിച്ചു. ഇടുക്കി കൊച്ചുകരിമ്പൻ സ്വദേശി പൂങ്കുടിയിൽ മറിയാമ്മ ആണ് മരിച്ചത്. 82 വയസ്സായിരുന്നു. കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. 30 നാണ് പനി ബാധിച്ചതിനെ തുടർന്ന് മുരിക്കാശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയെത്തിയത്. എച്ച്1എൻ1 ആണെന്ന് സംശയം ഉയർന്നതിനെ തുടർന്നാണ് കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റിയത്. പ്രദേശത്ത് ആരോഗ്യവകുപ്പ് ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്.

Related Articles

Back to top button