മണ്ഡല പുനർനിർണയം: ഡിഎംകെയുടെ സഹായം തേടി കേന്ദ്രം, സമവായമായാൽ ബില്ല് വർഷകാല സമ്മേളനത്തിൽ വീണ്ടും കൊണ്ടുവരും

ലോക്സഭ സീറ്റുകളുടെ എണ്ണം കൂട്ടുന്നതിൽ ഡിഎംകെയുടെ സഹായം തേടി കേന്ദ്ര സർക്കാർ. 1971ലെ സെൻസസ് തന്നെ ആധാരമാക്കി മണ്ഡല പുനർനിർണയം നടത്താമെന്ന നിർദേശം കേന്ദ്രം ഡിഎംകെയ്ക്ക് മുൻപാകെ വെച്ചിട്ടുണ്ട്. സമവായമായാൽ ബില്ല് വർഷകാല സമ്മേളനത്തിൽ വീണ്ടും കൊണ്ടുവരും

ഡിഎംകെയ്ക്ക് പുറമേ, തൃണമൂൽ കോൺഗ്രസിലെ വിമത എംപിമാർക്ക് മുൻപിലും കേന്ദ്ര സർക്കാർ വിഷയം അവതരിപ്പിച്ചേക്കും. ഇക്കാര്യം വിമത ക്യാമ്പുമായി ചർച്ച ചെയ്തുവെന്ന റിപ്പോർട്ടുണ്ട്. പല എംപിമാരും കേന്ദ്രത്തിന് അനുകൂലമായ നിലപാട് സ്വീകരിച്ചുവെന്നാണ് റിപ്പോർട്ട്. മണ്ഡല പുനർനിർണയ, വനിതാ സംവരണ ബില്ലുകൾ കൂടാതെ, ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്ല് കൂടി കേന്ദ്ര സർക്കാർ അവതരിപ്പിച്ചേക്കും

Related Articles

Back to top button