ശബരിമല സ്വര്‍ണക്കൊള്ള കേസ്…പ്രഭാ മണ്ഡലം പരിശോധിക്കാന്‍ അനുമതി നല്‍കി ഹൈക്കോടതി…

കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ അന്വേഷണം അവസാന ഘട്ടത്തിലെന്ന് എസ്ഐടി ഹൈക്കോടതിയില്‍. കുറ്റപത്രം ഉടൻ സമർപ്പിക്കുമെന്നും അന്വേഷണ സംഘം കോടതിയെ അറിയിച്ചു. അതേസമയം, വിഗ്രഹങ്ങൾക്ക് പിന്നിൽ സ്ഥാപിക്കുന്ന പ്രഭാ മണ്ഡലത്തില്‍ പരിശോധന നടത്താൻ ഹൈക്കോടതി അനുമതി നല്‍കി.

പ്രഭാ മണ്ഡലത്തിലെയും വാതിലിലെയും സാമ്പിളുകൾ കോടതി ശേഖരിക്കും. 2019 ൽ സ്മാർട്ട് ക്രിയേഷൻസ് യഥാർത്ഥ പാളികളിൽ പൊതിഞ്ഞിരുന്ന സ്വർണ്ണം ‘സ്ട്രിപ്പിങ് സാൾട്ട്’ ഉപയോഗിച്ച് വേർതിരിച്ചെടുത്തു. പ്രത്യേക തരം രാസമിശ്രിതമാണ് ഇത്. ഇതിന്റെ സാമ്പിൾ ലാബ് പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്നും എസ്ഐടി കോടതിയെ അറിയിച്ചു. ജംഷഡ്പൂർ എന്‍എംഎലിലെ റിപ്പോർട്ട്‌ അന്വേഷണത്തിൽ നിർണായക സഹായം ചെയ്യുമെന്ന് കോടതി നിരീക്ഷിച്ചു.

Related Articles

Back to top button