പിഎം ശ്രീ…‘സര്‍ക്കാര്‍ നിലപാട് സംശയാസ്പദം…പി എസ് സഞ്ജീവ്..

പിഎം ശ്രീ വിഷയത്തില്‍ സര്‍ക്കാര്‍ നിലപാട് സംശയാസ്പദമെന്ന് എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ് . പദ്ധതിയുമായി മുന്നോട്ടു പോകാനാവില്ലെന്ന് എല്‍ഡിഎഫ് സര്‍ക്കാര്‍ നേരത്തെ തീരുമാനിച്ചിരുന്നു. അതുമറന്നാണ് യുഡിഎഫ് മുന്‍ സര്‍ക്കാരിനെ കുറ്റപ്പെടുത്തുന്നതെന്നും പി എസ് സഞ്ജീവ് പറഞ്ഞു.

അന്ന് പ്രതിഷേധിച്ചില്ല എന്ന ആരോപണത്തിനും സഞ്ജീവ് മറുപടി പറഞ്ഞു. ആദ്യഘട്ടത്തില്‍ ഞങ്ങളെ എല്ലാവരേയും ചര്‍ച്ചയ്ക്ക് വിളിച്ചു. ഞങ്ങള്‍ അതില്‍ നിലപാടും പറഞ്ഞു. എബിവിപി ഒഴിച്ച് എല്ലാ സംഘടനകളും അതിനെ എതിര്‍ത്തു. ആ നിലപാട് തന്നെയാണ് പിന്നീടും ഉണ്ടായത്. ഞങ്ങളുടെ ആശങ്ക അറിയിച്ചു. സര്‍ക്കാര്‍ അതിനെ കുറിച്ച് പുനരാലോചനയിലാണെന്ന് പറഞ്ഞു. ഇതെല്ലാം നടക്കുന്നത് ഒന്ന് രണ്ട് ദിവസങ്ങള്‍ക്കിടയിലാണ്. ചാടിയിറങ്ങിയൊരു സമരത്തിന് ആ ഘട്ടത്തില്‍ പോയിട്ടില്ല എന്നതിനര്‍ഥം ഞങ്ങള്‍ അതിനെ അംഗീകരിച്ചു എന്നതല്ല.

ഞങ്ങള്‍ ഇപ്പോള്‍ ചാടി ഇറങ്ങിയിട്ടില്ലല്ലോ. അന്നിറങ്ങിയ ആളുകള്‍ ചാടി ഇറങ്ങിയത് എപ്പോഴായിരുന്നു. അവരുടെ ആവശ്യം വേറെയായിരുന്നു. അവരൊക്കെ ഇന്ന് എംഎല്‍എമാരായിട്ടും മറ്റും കയറിയിരിക്കുന്നുണ്ടല്ലോ. അന്നവരുടെ ആവശ്യം എന്നത് കേവലം മുസ്ലീം മതന്യൂനപക്ഷങ്ങള്‍ക്കിടയില്‍ ചില അവിശ്വാസങ്ങള്‍ സൃഷ്ടിച്ചെടുക്കുക എന്നതായിരുന്നു. ഒരു ആത്മാര്‍ഥതയും അതില്‍ ഉണ്ടായിരുന്നില്ല. സര്‍ക്കാര്‍ എങ്ങനെയാണത് മൂവ് ചെയ്യുന്നത് എന്ന് നോക്കുകയാണ്. ഇന്നലത്തെ സ്‌റ്റേറ്റ്‌മെന്റ് സംശയാസ്പദമാണ്.

സ്റ്റേറ്റ്‌മെന്റില്‍ വന്‍തോതില്‍ പ്രതിഷേധം ഉയരുമ്പോഴാണ് പിഎംഎ സലാമിനെപ്പോലുള്ള ആളുകള്‍ ഇറങ്ങി വന്നത്- അദ്ദേഹം പറഞ്ഞു.

Related Articles

Back to top button