എച്ച്1എൻ1 ബാധിച്ച് വീട്ടമ്മ മരിച്ചു….

കാസർഗോഡ്: എച്ച്1എൻ1 ബാധിച്ച് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. അജാനൂർ സ്വദേശിനിയായ യശോദയാണ് മരിച്ചത്. കഴിഞ്ഞ മൂന്ന് ദിവസമായി മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു യശോദ. പനിയും ചുമയും അനുഭവപ്പെട്ടതിനെ തുടർന്ന് കാസർഗോഡിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. പരിശോധനയിൽ എച്ച്1എൻ1 ലക്ഷണങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് മംഗളൂരുവിലെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

യശോദയുമായി സമ്പർക്കത്തിലുണ്ടായിരുന്ന മറ്റ് ഏഴ് പേർക്കും സമാന രോഗലക്ഷണങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് ഇവരുടെ സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചു. സംഭവത്തെ തുടർന്ന് മേഖലയിൽ ജാഗ്രത പാലിക്കാൻ ആരോഗ്യവകുപ്പ് നിർദേശം നൽകിയിട്ടുണ്ട്. നേരത്തെ അജാനൂർ മേഖലയിൽ ഷിഗെല്ല രോഗലക്ഷണങ്ങൾ കണ്ടെത്തിയിരുന്നു. അതിന് പിന്നാലെയാണ് എച്ച്1എൻ1 സ്ഥിരീകരണവും മരണവും റിപ്പോർട്ട് ചെയ്യപ്പെട്ടത്. കാസർഗോഡ് ജില്ലയിൽ നിലവിൽ പനി ബാധിതരുടെ എണ്ണവും ഉയർന്ന നിലയിലാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

Related Articles

Back to top button