ഒരു വ്യക്തിക്ക് വേണ്ടിയായിരുന്നില്ല….പിണറായി വിജയന്റെ വീട് എട്ട് മണിക്കൂര്‍ നേരം ഇഡി ഉപരോധിച്ചു…ബിനോയ് വിശ്വം….

പിണറായി വിജയനെതിരായ കേന്ദ്ര ഏജന്‍സികളുടെ നടപടിയെ ഇനിയും പ്രതിരോധിക്കുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. അകാരണമായി റെയ്ഡ് ചെയ്തതിനെതിരായാണ് പ്രതിഷേധമെന്നും ഇത്തരം നടപടികള്‍ തുടര്‍ന്നാല്‍ പ്രതിഷേധം ഇനിയും ഉണ്ടാകുമെന്നും ബിനോയ് വിശ്വം പറഞ്ഞു.

ഞങ്ങളുടെ സമരം ഏതെങ്കിലുമൊരു വ്യക്തിക്ക് വേണ്ടിയല്ല. എല്‍ഡിഎഫ് നേതാവായ, സിപിഐഎമ്മിന്റെ പൊളിറ്റ് ബ്യൂറോ അംഗമായ പിണറായി വിജയന്റെ വീട് എട്ട് മണിക്കൂര്‍ നേരം ഇഡി ഉപരോധിച്ചു. സമരം അതിനുവേണ്ടിയായിരുന്നു. സിഎംആര്‍എല്‍, എക്‌സാലോജിക് എന്നിവ രണ്ട് കമ്പനികളാണ്. അവ തമ്മിലുള്ള ഉടമ്പടിയോ കരാറോ ഒന്നും ഞങ്ങള്‍ക്കറിയില്ല. ഞങ്ങളുടെ വിഷയമല്ലത് – അദ്ദേഹം പറഞ്ഞു.

Related Articles

Back to top button