ആദ്യമായി മര്‍ക്കസില്‍ എത്തി സാദിഖലി ശിഹാബ് തങ്ങള്‍…..

ആദ്യമായി കാരന്തൂര്‍ മര്‍ക്കസില്‍ എത്തി മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍. മലേഷ്യന്‍ പ്രധാനമന്ത്രി അന്‍വര്‍ ഇബ്രാഹിനായി സമസ്ത എ പി വിഭാഗം ഒരുക്കിയ സ്വീകരണ ചടങ്ങില്‍ പങ്കെടുക്കുന്നതിനായാണ് സാദിഖലി ശിഹാബ് തങ്ങള്‍ മര്‍ക്കസില്‍ എത്തിയത്. മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയും സാദിഖലി ശിഹാബ് തങ്ങള്‍ക്കൊപ്പമുണ്ടായിരുന്നു.
എ പി സമസ്ത നേതാക്കളുമായി സാദിഖലി ശിഹാബ് തങ്ങളും പി കെ കുഞ്ഞാലിക്കുട്ടിയും കൂടിക്കാഴ്ച നടത്തി. കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്, എസ്വൈഎസ് സംസ്ഥാന പ്രസിഡന്റ് അബ്ദുല്‍ ഹക്കീം അസ്ഹരി, കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി ഖലില്‍ ബുഹാരി തങ്ങള്‍ എന്നിവരുമായിരുന്നു കൂടിക്കാഴ്ച. മലേഷ്യന്‍ പ്രധാനമന്ത്രി അന്‍വര്‍ ഇബ്രാഹിമും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.



