വിയ്യൂർ ജയിലിൽ റിമാൻഡ് പ്രതി കുഴഞ്ഞുവീണു മരിച്ചു; ക്രൂരമായ പോലീസ് മർദ്ദനംമൂലമെന്ന് കുടുംബം

വിയ്യൂർ ജില്ലാ ജയിലിൽ കഴിഞ്ഞിരുന്ന റിമാൻഡ് പ്രതി ചികിത്സയിലിരിക്കെ മരിച്ചു. തൃശ്ശൂർ ചിറ്റിശ്ശേരി സ്വദേശി രേഷ് ബാബു (35) ആണ് തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെച്ച് മരണപ്പെട്ടത്. ജയിലിൽ വെച്ച് പനി ബാധിച്ച് കുഴഞ്ഞുവീണതിനെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത് എന്നാണ് പോലീസ് വിശദീകരണം എങ്കിലും, യുവാവിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്നും ക്രൂരമായ മർദനമേറ്റതായും കുടുംബം ആരോപിക്കുന്നു.

കഴിഞ്ഞ മെയ് 18-നാണ് രേഷ് ബാബുവിനെ തൃശ്ശൂർ ഈസ്റ്റ് പോലീസ് കസ്റ്റഡിയിലെടുക്കുന്നത്. തുടർന്ന് മെയ് 28-ന് യുവാവ് കുഴഞ്ഞുവീണതായി കാണിച്ച് പോലീസ് തൃശ്ശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. ആരോഗ്യനില അതീവ ഗുരുതരമായതിനെ തുടർന്ന് തീവ്രപരിചരണ വിഭാഗത്തിൽ (ICU) ചികിത്സയിലിരിക്കെ വ്യാഴാഴ്ചയാണ് മരണം സംഭവിച്ചത്.

ഈസ്റ്റ് പോലീസ് കസ്റ്റഡിയിൽ ഇരിക്കുമ്പോൾ മകനെ കണ്ടിരുന്നതായും അപ്പോൾ ശരീരത്തിൽ പരിക്കുകളൊന്നും ഉണ്ടായിരുന്നില്ലെന്നും പിതാവ് ബാബു പറയുന്നു. എന്നാൽ പിന്നീട് ആശുപത്രിയിൽ വെച്ച് കണ്ടപ്പോൾ ഞെട്ടിക്കുന്ന അവസ്ഥയിലായിരുന്നു മകനെന്ന് അദ്ദേഹം വെളിപ്പെടുത്തി.

Related Articles

Back to top button