‘കാൻസറാണെന്ന വാർത്ത കേട്ട് കിച്ചു വിളിച്ചിട്ടില്ല, സ്നേഹിക്കുന്നവരെ തിരിച്ചറിഞ്ഞു’; മനസു തുറന്ന് രേണു

തനിക്ക് ബ്രസ്റ്റ് കാൻസറാണെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകളോട് പ്രതികരിച്ച് ബിഗ് ബോസ് താരവും അന്തരിച്ച കൊല്ലം സുധിയുടെ ഭാര്യയുമായ രേണു സുധി അടുത്തിടെ രംഗത്തെത്തിയിരുന്നു. രേണു സുധിക്ക് സ്റ്റേജ് 2 കാൻസർ ആണ്, ബ്രെസ്റ്റ് കാൻസറാണ് എന്നൊക്കെ പറഞ്ഞാണ് ചില യൂട്യൂബ് ചാനലുകളിലും സോഷ്യൽ മീഡിയ പേജുകളിലും അഭ്യൂഹങ്ങൾ പ്രചരിച്ചത്. കാൻസർ സ്ഥിരീകരിച്ചിരുന്നു എന്നും, എന്നാൽ രേണു അതൊന്നും കാര്യമാക്കാതെ തന്റെ രീതികളുമായി മുന്നോട്ടു പോകുകയാണെന്നും പ്രചാരണങ്ങൾ ഉണ്ടായിരുന്നു. ചെറിയൊരു അസുഖം വന്നെന്നു പറഞ്ഞാൽ പോലും പലരും തല കറങ്ങി താഴെ വീഴും, ആ സ്ഥിതിക്ക് കാൻസർ എന്നൊക്കെ പറഞ്ഞാൽ ആരാണ് ഇങ്ങനെ ഹാപ്പിയായി നടക്കുന്നത് എന്നായിരുന്നു ഇത്തരം വാർത്തകൾക്കെതിരെ രേണുവിന്റെ മറുചോദ്യം. എന്നാൽ, ഈ രീതിയിൽ പ്രത്യക്ഷപ്പെട്ട വാർത്തകൾ ഒരു തരത്തിൽ നോക്കുകയാണെങ്കിൽ തനിക്ക് അനുഗ്രഹമായെന്നു പറയുകയാണ് രേണു. ഒരു ഓൺലൈൻ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ പ്രതികരിക്കുകയായിരുന്നു താരം.

”കാൻസറാണെന്നുള്ള റിപ്പോർട്ടുകൾ കിച്ചുവും സോഷ്യൽമീഡിയ വഴി അറിഞ്ഞ് കാണും. പക്ഷെ എന്നെ വിളിച്ചിട്ടില്ല. അവസാനം വിളിച്ചത് റിതപ്പനേയും കൊണ്ട് പുറത്ത് പോകാൻ അനുവാദം ചോദിക്കാൻ വേണ്ടിയാണ്. നിന്റെ അനിയനല്ല കൊണ്ടുപോയിട്ട് സുരക്ഷിതമായി തിരിച്ച് വീട്ടിൽ കൊണ്ടുവിടണമെന്ന് പറഞ്ഞു. അത് പറയേണ്ട ഉത്തരവാദിത്വം എനിക്കുണ്ട്. പിന്നീട് കിച്ചുവോ സുധി ചേട്ടന്റെ വീട്ടുകാരോ എന്നെ വിളിച്ചിട്ടില്ല. എന്നെ യഥാർത്ഥമായി സ്നേഹിക്കുന്നവരെ മനസിലായി. എനിക്ക് കാൻസറാണെന്ന് പറഞ്ഞ് പരത്തിയവരോട് എനിക്ക് ഒരു കാര്യത്തിൽ നന്ദിയുണ്ട്. എന്നെ സ്നേഹിക്കുന്നവരെ തിരിച്ചറിയാൻ ഈ സംഭവത്തിലൂടെ സാധിച്ചു. ആരൊക്കെ കൂടെ നിൽക്കുമെന്ന് മനസിലായി”, രേണു പറഞ്ഞു.

Related Articles

Back to top button