ഭർത്താവിന്‍റെ മരണത്തിന് പിന്നാലെ മണിക്കൂറുകൾക്കകം ഭാര്യയും മരിച്ചു….

കൊച്ചി: മണിക്കൂറുകളുടെ വ്യത്യാസത്തിൽ വയോധിക ദമ്പതികൾ മരിച്ചു. എരൂർ വേണാട്ട് വീട്ടിൽ അപ്പുവും (90) ഭാര്യ മണി (82) യുമാണ് ഒരേ ദിവസം മണിക്കൂറുകളുടെ ഇടവേളയിൽ മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് 12ഓടെയായിരുന്നു അപ്പുവിന്റെ മരണം.

അദ്ദേഹത്തിന്റെ സംസ്കാരം വൈകുന്നേരം ആറ് മണിക്ക് നടത്തി. ഇതിന് പിന്നാലെ രാത്രി 9.30ഓടെ ഭാര്യ മണിയും മരിച്ചു. മണിയുടെ സംസ്കാരം ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് തൃപ്പൂണിത്തുറ ശ്മശാനത്തിൽ നടക്കും. മക്കൾ: സുഷമ, വിനോദ്, ബിജു. മരുമക്കൾ: സുകുമാരൻ, സുമ, സ്വപ്ന.

Related Articles

Back to top button