കലൂരിൽ യുവതികളെ ആക്രമിച്ച കേസ്…ഒന്നാം പ്രതി അക്ബർ നഗരത്തിലെ സെക്സ് റാക്കറ്റിലെ മുഖ്യ കണ്ണി….

കൊച്ചി: കലൂരില്‍ യുവതികളെ ആക്രമിച്ച കേസിലെ മുഖ്യപ്രതി അക്ബര്‍ നഗരത്തിലെ സെക്സ് റാക്കറ്റിലെ മുഖ്യ കണ്ണി. കഴിഞ്ഞ ഡിസംബറില്‍ സെക്സ് റാക്കറ്റ് കേസില്‍ അക്ബര്‍ അറസ്റ്റിലായിരുന്നു. ഹോട്ടല്‍ നടത്തിപ്പിന്റെ മറവിലാണ് ഇയാള്‍ സെക്സ് റാക്കറ്റിന്റെ പ്രവര്‍ത്തനങ്ങള്‍ നടത്തിയതെന്നാണ് പൊലീസ് കണ്ടെത്തല്‍. മാസങ്ങളായി ഇത് തുടരുകയാണെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
ഹൈലാന്‍ഡ് സ്യൂട്ട്സ് എന്ന ഹോട്ടലില്‍ പൊലീസ് റെയ്ഡ് നടത്തിയിട്ടുണ്ട്. ഇയാളുടെ മയക്കുമരുന്ന് ഇടപാടുകളിലും പരിശോധന വ്യാപിക്കും. അക്ബറിനെതിരെ മുന്‍പ് പോക്സോ കേസുമുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. ഇയാള്‍ ലഹരിയിലാണ് യുവതിയെ ആക്രമിച്ചതെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.



